"Welcome to Prabhath Books, Since 1952"
What are you looking for?

തീയിൽ കുരുത്തത് - THEEYIL KURUTHATHU

4 reviews

അരനൂറ്റാണ്ടിനു മുൻപ് കേരളത്തിലെ, പ്രത്യേകിച്ച് നാട്ടിൻപുറങ്ങളിലെ സ്ത്രീകളുടെ അറിവില്ലായ്മ മൂലം അവരനുഭവിച്ച പീഡനങ്ങളും, ഇന്നത്തെ സമൂഹത്തിൽ വാർദ്ധക്യ ത്തിലെത്തിയവരുടെ ഏകാന്തതയും ജീവിതവിരക്തിയും, ഒരു അംഗൻവാടി ടീച്ചറിന്റെ സമൂഹത്തോടുള്ള പ്രതിബദ്ധതയും, അതോടൊപ്പം കുടുംബജീവിതമാകുന്ന തോണി മുന്നോട്ടു നയിക്കുന്നതിന്റെ ത്യാഗവും എല്ലാം മനോഹരമായി ഈ കൃതിയിൽ പ്രതി പാദിച്ചിരിക്കുന്നു. തികച്ചും ഹൃദ്യവും ലളിതവുമായ ഭാഷയും തനിനാടൻ ശൈലിയിലു ഉള്ള സംഭാഷണങ്ങളും വായനക്കാരെ തൃപ്തരാക്കുക തന്നെ ചെയ്യും.

"സ്നേഹമാണഖിലസാരമൂഴിയിൽ...' ഏതു ഭീകരനും ഭീകരതയും സ്നേഹമെന്ന സാ ഗരത്തിൽ ലയിക്കാതിരിക്കില്ലല്ലോ. ആ നിഷ്കളങ്ക സ്നേഹത്തിന്റെ ബഹുമുഖങ്ങളാണ് ഈ ഗ്രന്ഥത്തിലെ കഥാപാത്രങ്ങൾ.

'ഗ്ലോറി മാത്യുവിന്റെ ഈ കൃതി ഒരു പ്രാവശ്യം വായിച്ചു പോകുന്നവന്റെ ഹൃദയത്തിന് ഇളക്കം തട്ടാതിരിക്കുകയില്ല. സുന്ദരമായ ഭാവനയും അസൂയാർഹമായ വാക്ചാതു രിയും ആകർഷകമായ പ്രകൃതിവർണ്ണനയും കൂടി ചേർന്ന നല്ലൊരു സാഹിത്യ സൃഷ്ടി'.

180 200-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support